2016ന്റെ തുടക്കത്തിലാണ് വാട്ട്‌സാപ്പ് എന്‍ഡ് ടൂ എന്‍ഡ് എന്‍ക്രിപ്ഷന്‍ കൊണ്ടു വന്നത്. എന്നിരുന്നാലും ഇപ്പോഴത്തെ പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് വാട്ട്‌സാപ്പിലെ ഗ്രൂപ്പ് ചാറ്റുകളില്‍ ഏതു നിമിഷവും നുഴഞ്ഞു കയറാമെന്നാണ്. ഒരു കൂട്ടം ജര്‍മന്‍ ക്രിപ്‌ടോഗ്രാഫറുകളാണ് ഇത് കണ്ടെത്തിയിരിക്കുന്നത്.ഗവേഷകരുടെ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെയാണ്, വാട്ട്‌സാപ്പ് ചാറ്റിന്റെ യഥാര്‍ത്ഥ ശക്തി എന്നു പറയുന്നത് വാട്ട്‌സാപ്പ് സെര്‍വറുകള്‍ നിയന്ത്രിക്കുന്നവരാണ്, അല്ലാതെ ഗ്രൂപ്പ് അഡ്മിനുകള്‍ അല്ല. ഗ്രൂപ്പ് അഡ്മിന്റെ അനുമതി ഇല്ലാതേയും ക്ഷണം ഇല്ലാതേയും സെര്‍വറുകള്‍ നിയന്ത്രിക്കുന്നവര്‍ക്ക് ആരേയും ഗ്രൂപ്പില്‍ ചേര്‍ക്കാം. ഇത് വ്യക്തിഗത ചാറ്റുളിലും ആകാം. ഒരിക്കല്‍ ഇതു സംഭവിച്ചാല്‍ ഗ്രൂപ്പിലെ എല്ലാ അംഗങ്ങളുടേയും ഫോണ്‍ യാന്ത്രികമായി പുതിയ അംഗം ഉപയോഗിച്ച് രഹസ്യ കീകള്‍ പങ്കു വയ്ക്കും, അവ ഭാവിയിലേക്കുളള സന്ദേശങ്ങളിലേക്ക് പൂര്‍ണ്ണ ആക്‌സസ് നല്‍കുകയും ചെയ്യുന്നു. ഈ കണ്ടെത്തലുകള്‍ കണ്ടെത്തിയ ശേഷം അഡ്മിനിസ്‌ട്രേറ്ററുമാരെ കൂട്ടിച്ചേര്‍ത്ത് കൂടുതല്‍ ശക്തി നല്‍കുന്നു. വരും ദിവസങ്ങളില്‍ വാട്ട്‌സാപ്പില്‍ കൂടുതല്‍ സുരക്ഷിതത്വം നല്‍കുമെന്നു പ്രതീക്ഷിക്കുന്നു.
Monday, January 22, 2018
നിരവധി പുതിയ ഫീച്ചറുകളാണ് ആന്‍ഡ്രോയിഡ് ഓറിയോയില്‍ എത്തിയിരിക്കുന്നത്
സിസ്റ്റം അലേര്‍ട്ട് ഓവര്‍ലേകള്‍ നിരസിക്കുക
മറ്റു ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ക്ക് മുകളിലുളള പോപ്പ്അപ്പുകള്‍ സൃഷ്ടിക്കാന്‍ സാധാരണയായി ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളെ സഹായിക്കുന്നു. ഇത് പിക്ചര്‍ ഇന്‍ പിക്ചര്‍ എന്ന ചില ഫീച്ചറുകള്‍ക്ക് കാരണമാകുന്നു. എന്നാല്‍ ചില ഹാക്കര്‍മാര്‍ ഇതിനെ ഉപയോഗപ്പെടുത്താന്‍ തുടങ്ങി. പക്ഷേ ഇങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ സിസ്റ്റത്തില്‍ നോട്ടിഫിക്കേഷന്‍ ലഭിക്കുന്നു.സൈഡ് ലോഡിംഗ് ആപ്‌സുകള്‍ സുരക്ഷിതമാണ്
ഇതിനു മുന്‍പ് സൈഡ് ലോഡിംഗ് ആപ്‌സുകള്‍ വളരെ അപകട സാധ്യതയുളളവയായിരുന്നു. എന്നാല്‍ ആന്‍ഡ്രോയിഡ് ഓറിയോയില്‍ പീര്‍-ആപ്പ് അടിസ്ഥാനത്തില്‍ സെറ്റിംഗ്‌സ് ടൂങ്കിള്‍ ചെയ്യാം.
ബൂട്ട് 2.0 ആന്‍ഡ്രോയിഡ് പരിശോധിച്ചു
ആന്‍ഡ്രോയിഡ് ഓറിയോയില്‍ ആന്‍ഡ്രോയിഡ് വേരിഫൈഡ് ബൂട്ട് 2.0 ഉളളതിനാല്‍ വളരെ ഏറെ സുരക്ഷിതമാണ്. ഇത് മാല്‍വയറുകളില്‍ നിന്നും ഫോണിനെ സംരക്ഷിക്കുകയും ചെയ്യുന്നു. കൂടാതെ ഈ സവിശേഷത നിങ്ങളുടെ ഡിവൈസിന്റെ ബൂട്ടിങ്ങിനെ തടയുന്നു. ഒരു പ്രത്യേക ഹാര്‍ഡ്വയറിനുളളില്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പതിപ്പ് സംരഭിക്കുന്നതിലൂടെ ഇത് ചെയ്യാന്‍ കഴിയും.
പൊതു വൈ-ഫൈയില്‍ സുരക്ഷ
പൊതു വൈ-ഫൈയിലേക്ക് നിങ്ങളുടെ മൊബൈല്‍ കണക്ട് ചെയ്യുന്നത് എല്ലായിപ്പോഴും അപകടസാധ്യതയുളളതാണ്.
ഈ
പ്രശ്‌നം പരിഹരിക്കുന്നതിനുളള ശ്രമത്തില്‍, വൈഫൈ സിസ്റ്റത്തിന്റെ സവിശേഷത
ഉപയോഗിച്ച് ആന്‍ഡ്രോയിഡ് ഓറിയോ ഒരു ഉയര്‍ന്ന നിലവാരമുളള വൈഫൈ
നെറ്റ്വര്‍ക്കിലേക്ക് കണക്ട് ചെയ്ത് ഗൂഗിളിലേക്ക് തിരികെ ഒരു വിപിഎന്‍
ഉപയോഗിച്ച് സുരക്ഷിതമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു.
എന്നാല്‍ ഈ
സവിശേഷത പ്രോജക്ട് ഫൈ, നെക്‌സസ്/പിക്‌സല്‍ എന്നീ ഉപകരണങ്ങളില്‍ മാത്രമേ
പ്രവര്‍ത്തിക്കുകയുളളൂ. എല്ലാ ആന്‍ഡ്രോയിഡ് 8.0 ഓറിയോ ഡിവൈസുകളിലും
ഭാവിയില്‍ ഈ അപ്‌ഡേറ്റ് ഗൂഗിള്‍ അവതരിപ്പിക്കും.
ഫിസിക്കല്‍ സെക്യൂരിറ്റി കീകള്‍
സുരക്ഷാ കാരണങ്ങളാല്‍ ടൂ-ഫാക്ടര്‍ ഓതെന്റിക്കേഷന്‍ കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് ഗൂഗിള്‍ കൊണ്ടു വന്നിരുന്നു. ചിലപ്പോള്‍ ഇത് ആധികാരിതയുടെ രണ്ടാം രൂപം എന്ന നിലയില്‍ അദ്വീതീയ കോടുകളില്‍ പ്രവേശിക്കുമ്പോള്‍ ചിലപ്പോള്‍ നിരാശയാകാം. ഇതു മാറ്റാനായി ആന്‍ഡ്രോയിഡ് ഓറിയോ, ബ്ലൂട്ടൂത്ത് അല്ലെങ്കില്‍ എന്‍എഫ്‌സി ഉപയോഗിച്ച് നിങ്ങളുടെ ഫോണില്‍ കണക്ട് ചെയ്യാനാകുന്ന ഫിസിക്കല്‍ സെക്യൂരിറ്റി കീകള്‍ കൊണ്ടു വന്നു.
ഫേസ്ബുക്ക് വീണ്ടും പുതിയ സവിശേഷതയുമായി എത്തിയിരിക്കുന്നു. നിലവില്‍ ഫേസ്ബുക്ക് എത്തിയിരിക്കുന്നത് ഫേഷ്യല്‍ റെകഗ്നിഷന്‍ ടെക്‌നോളജിയുമായാണ്
നിങ്ങളുടെ ഫേസ്ബുക്ക് ഫോട്ടോ മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? അങ്ങനെ ഉണ്ടെങ്കില്‍ ഈ ഫീച്ചറിലൂടെ ഫേസ്ബുക്ക് തന്നെ നിങ്ങളെ അറിയിക്കും. നിങ്ങള്‍ക്ക് ഈ സൗകര്യം ലഭിക്കണമെങ്കില്‍ നിങ്ങളുടെ ഫോട്ടോ ഫേഷ്യല്‍ ടെംപ്ലേറ്റ് ആക്കി സൂക്ഷിക്കാന്‍ ഫേസ്ബുക്ക് അനുവദിച്ചിരിക്കണം. കാനഡയിലും യൂറോപ്പിലും ഈ സവിശേഷത ഉടന്‍ ലഭ്യമാകുമെന്ന് ഫേസ്ബുക്ക് അറിയിച്ചു. ടെക് കമ്പനികള്‍ ഫേഷ്യല്‍ റെകഗ്നിഷന്‍ ടെക്‌നോളജി ഉപയോഗിച്ചുളള വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. ഈ വരുന്ന സെപ്തംബര്‍ മുതല്‍ ഐഫോണ്‍ X അവരുടെ മുഖം ഉപയോഗിച്ച് ഉപകരണം അണ്‍ലോക്ക് ചെയ്യേണ്ടതില്ല. ഫേഷ്യല്‍ റെകഗ്നിഷന്‍ ടെക്‌നോളജി കുറഞ്ഞത് 2010 മുതല്‍ ഫേസ്ബുക്കിന്റെ ഭാഗമായിരുന്നു. ഫോട്ടോകള്‍ ആര്‍ക്കെല്ലാം ടാഗ് ചെയ്യണമെന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നത് ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചായിരുന്നു. ഫേസ്ബുക്കിന്റെ ഈ പുതിയ ഫീച്ചര്‍ തിരഞ്ഞെടുക്കുന്നവരുടെ മുഖചിത്രം പരിശോധിച്ച് പുതിയതായി അപ്ലോഡ് ചെയ്യപ്പെടുന്ന ചിത്രവുമായി താരതമ്യം ചെയ്ത് അക്കാര്യം ഉപയോക്താക്കളെ അറിയിക്കുകയാണ് ഫേസ്ബുക്ക് പുതിയ ഫീച്ചറിലൂടെ ചെയ്യുന്നത്. അതായത് ആ സമയം നിങ്ങള്‍ക്ക് ഫേസ്ബുക്കില്‍ നിന്നും നോട്ടിഫിക്കേഷന്‍ ലഭിക്കും. ഈ സവിശേഷത ഡീആക്ടിവേറ്റ് ചെയ്താല്‍ മുഖചിത്രത്തിന്റെ ടെംപ്ലേറ്റ് നീക്കം ചെയ്യുമെന്നും ഫേസ്ബുക്കിന്റെ ഡെപ്യൂട്ടി ചീഫ് പ്രൈവസി ഓഫീസറായ റോബ് ഷെര്‍മന്‍ പറഞ്ഞു.
വാട്ട്സാപ്പില്‍ യുട്യൂബ് വീഡിയോ കാണാം
ഇനിമുതല്‍ നിങ്ങള്‍ക്ക് വാട്ട്സാപ്പില്‍ യുട്യൂബ് വീഡിയോകള്‍ കാണാന്‍ സാധിക്കും. നിങ്ങളുടെ സുഹൃത്തുക്കള്‍ ഷെയര്‍ ചെയ്യുന്ന യുട്യൂബ് ലിങ്ക് ക്ലിക്ക് ചെയ്തു വാട്ട്സാപ്പില്‍ നിന്നും പുറത്തു പോകാതെ തന്നെ ആ വീഡിയോ നിങ്ങളുടെ ചാറ്റില്‍ പ്ലേ ചെയ്യാന്‍ സാധിക്കും. നിലവില്‍ ഇത് വാട്ട്സാപ്പിന്‍റെ ഐഒഎസ് പതിപിലാണ് ലഭ്യം ആയിട്ടുള്ളത് വഴുകാതെ തന്നെ മാറ്റ് പ്ലാറ്റ്ഫോമിലും ലഭ്യമാകും എന്ന് കമ്പനി അതികൃതര്‍ അറിയിച്ചു.
Sunday, October 29, 2017
My little Experience
My journey starts here ! When i was in 11th standard; my father was suffering from prolonged fever and as the condition was more serious got admitted under critical care unit. Yes, that was the turning point of my life.One day morning, nurse told me to arrange 6 units of A+ve blood for my father , i became stressed out and confirmed again “you want me to get 6 units of BLOOD; why??!!” She replied, yes your father's situation is little serious and requires 6 units of blood every day because he is having a very low platelet count so it has to get transfused immediately in order to reduce the complications” I became more tensed and was not known what to do. I tried to connect with my friends & family members and through them contacted their friends to get an A+ve blood. This continued many days.
For the first time in my life i realised that blood is this much important and is very difficult to get cross matched.(as i am from a non medical background i was not known about the technical background of human physiology).That time i took a strong decision in front of ICU that I should do something to resolve the problem, because someone in every 15 minutes is suffering from hematological problems and might need blood or its component transfusion. As a youth and as the upcoming generation is in our hands I should find some solutions for the problems.
I think a lot and created a facebook group in the name of “FB BLOOD BANK” and added my friends ,told friends to add their friends and that's how the network is being created ! If anyone needs blood they can post the details in fb blood bank page which will help to find donors easily. Later on the membership got doubled.. tripled..and helped a lot of people. Then i created a website allowing Blood Donors to register and store their data to easier the processing by following the motto "Nobody can do everything, but everybody can do something". Now it is turning 6 years and I am proud for the last 6 years of journey that I am also the one who is responsible for keeping the smiling face of others at certain times . In this occasion i would like to thank everyone for the great support and wishes to create every single person to a donor; because tomorrow you might the reason behind the smile of someone else. It would be better if the things which we are losing can create the life of others, right??!!. So be a blood donor, and cherish others smiles.
Thank you
Basil vengola
Founder
fb.com/Keralabloodnet.org
Saturday, June 14, 2014
ബ്ലഡ് സെക്യൂരിറ്റി
മാനന്തവാടിയിലെ എട്ടുവയസുകാരി ബാലികയ്ക്ക് എച്ച്.ഐ.വി അണുബാധ ഉണ്ടാകാനിടയായത് സുരക്ഷിതമല്ലാത്ത രക്തം സ്വീകരിച്ചതുമൂലമാണ്. എച്ച്.ഐ.വി അണുബാധയുള്ള ഒരു വ്യക്തിയില്‍ നിന്നും "വിന്‍ഡോ പിരീഡില്‍" സ്വീകരിക്കുന്ന രക്തം നിലവിലെ സംവിധാനമായ എലെസ ടെസ്റ്റ്‌നു വിധേയമാക്കിയാല്‍ എച്ച്.ഐ.വി അനുബാധയുണ്ടോ എന്ന് കണ്ടുപിടിക്കാന്‍ സാധിക്കില്ല.
എച്ച്.ഐ.വി അണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചു ഏകദേശം രണ്ട് മുതല്‍ മൂന്ന് മാസം വരെ കഴിഞ്ഞാല്‍ മാത്രമേ അത് പ്രിതിരോധ ശേഷി മറികടന്നു രക്തത്തില്‍ പ്രകടമാകൂ. വിന്‍ഡോ പീരീഡ് എന്നറിയപ്പെടുന്ന ഈ കാലയളവില്‍ എലെസ ടെസ്റ്റിലൂടെ രക്തം പരിശോധിച്ചാല്‍ എച്ച്.ഐ.വി അണുബാധ ഉണ്ടോ എന്ന് അറിയാന്‍ സാധിക്കില്ല.
ഈ കാലയളവില്‍ ഈ രക്തം മറ്റൊരു വ്യക്തി സ്വീകരിച്ചാല്‍ ആ വ്യക്തിയിലേക്ക് എച്ച്.ഐ.വി രോഗാണു പകരാന്‍ സാധ്യതയുണ്ട്.
നാറ്റിന്‍റെ ആവശ്യകത
എയിഡ്സ് , ഹെപ്പറ്റൈറ്റിസ്-ബി, ഹെപ്പറ്റൈറ്റിസ്-സി, മലേറിയ, റ്റി ബി മുതലായ രോഗബാധിതരും, രോഗം പിടിപെട്ടിട്ടുണ്ടെന്നു സംശയ്ക്കുന്നവരും രക്തം ദാനം ചെയ്യാന്‍ തയ്യാറാകുന്നത് വളരെ ഗുരുതരമായ ഒരു പ്രശ്നമാണ്.
“ഒരിക്കല്‍ ഞങ്ങളുടെ വെബ്‌സൈറ്റില്‍ ഒരു വ്യക്തി രക്തം ദാനം ചെയ്യാന്‍ താല്‍പ്പര്യമുണ്ടെന്ന് അറിയിച്ചുകൊണ്ട് രക്തദാനതിനായി ആയി രജിസ്റ്റര്‍ ചെയ്തു,പിന്നീട് അദേഹത്തിന്‍റെ ഗ്രൂപ്പില്‍പെട്ട രക്തം ആവശ്യമായി വന്നപ്പോള്‍ ഞങ്ങള്‍ എല്ലാവരെയും വിളിക്കുന്ന കൂട്ടത്തില്‍ ആ വ്യക്തിയെയും വിളിച്ചു എന്നാല്‍ അദ്ദേഹം പറഞ്ഞു ഇപ്പോള്‍ സാധിക്കില്ല അടുത്ത പ്രാവശ്യം ഞാന്‍ രക്തം നല്‍കാമെന്ന് പക്ഷെ പിന്നീടുള്ള ഓരോ വിളിയിലും അദ്ദേഹം ഇതുതന്നെ ആവര്‍ത്തിച്ചു,അവസാനം ആ വ്യക്തി തുറന്നു പറഞ്ഞു തനിക്ക് രക്തം ദാനം ചെയ്യാന്‍ കഴിയില്ല താന്‍ ഒരു എയിഡ്സ് രോഗിയാണെന്നു.ഞങ്ങള്‍ ആ വ്യക്തിയോട് കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കി അദ്ദേഹം പറഞ്ഞു ആദ്യം താന്‍ രക്തം ദാനം ചെയ്യാനുള്ള ആഗ്രഹം കൊണ്ട് രജിസ്റ്റര്‍ ചെയ്തതാണ്. അതിനുശേഷം എനിക്ക് കവുന്സല്ലിംഗ് ലഭിച്ചതുകൊണ്ടാണ് രക്തം ദാനം ചെയ്യാനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറിയതും ഇപ്പോള്‍ ഞാന്‍ ഇതുമായി ബന്ധപ്പെട്ടു ഒരു സംഘടനയുടെ ഭാരവാഹി ആയി പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.”
“മറ്റൊരു ഗുരുതരമായ പ്രശ്നം കണ്ടുവരുന്നത് നിയമങ്ങള്‍ മറികടന്നു ചിലയിടങ്ങളില്‍ രക്തബാങ്ക് ഇല്ലാത്ത ആശുപത്രികളില്‍ രക്തധാതക്കളില്‍ നിന്നും രക്തം എടുക്കുന്നതാണ്. ഇത്തരത്തില്‍ എടുക്കുന്ന രക്തം ശക്തമായ ബ്ലഡ് സ്ക്രീനിംഗ് നു വിധേയമാക്കുന്നുണ്ടോ എന്നുപോലും നമുക്ക് ഉറപ്പ് പറയാന്‍ സാധിക്കില്ല. തന്മൂലം സുരക്ഷിതമല്ലാത്ത രക്തം രോഗിക്ക് സ്വീകരിക്കേണ്ടി വരുന്നു”
ഇത് ഞങ്ങള്‍ക്ക് നേരിട്ടറിയാന്‍ സാധിച്ച കാര്യങ്ങള്‍ മാത്രമാണ് ഇതിനു പുറമേ ഇത്തരത്തില്‍ ഏത്ത്രയോ കാര്യങ്ങള്‍ നടക്കുന്നുണ്ടാകുമെന്നു ഊഹിക്കാവുന്നതേ ഒള്ളു.
ഇന്ത്യന്‍ മള്‍ട്ടി സെന്‍റര്‍ പഠനറിപ്പോര്‍ട്ട് പ്രകാരം ഓരോ 1528 യൂണിറ്റ്സില്‍ നിന്നും നാറ്റ് ടെക്നോളജി ഉപയോഗിച്ച് അണുബാധ ഏറ്റ ഒരു യുണിറ്റ് രക്തം കണ്ടെത്താന്‍ സാധിക്കും, ഡല്‍ഹി അപ്പോളോ ആശുപത്രിയുടെ കണക്ക് പ്രകാരം അവിടെ ഒരുവര്‍ഷം 2700 രക്ത സാമ്പിളില്‍ നിന്നും ഒരു യുണിറ്റ് സുരക്ഷിതമല്ലാത്ത രക്തം കണ്ടെത്താന്‍ സാധിക്കുന്നു. ഈ രണ്ടു റിപ്പോര്‍ട്ട്‌കളുടെയും പശ്ചത്താലത്തില്‍ നോക്കുമ്പോള്‍ ഇന്ത്യയില്‍ ഏകദേശം 2400 യൂണിറ്റ്സ് രക്തത്തില്‍ 1 യൂനിറ്റ് രക്തം സുരക്ഷിതമല്ലത്തതാണ്. ജനസംഖ്യയില്‍ ലോകത്തിലെ രണ്ടാമത്തെ രാജ്യമായ നമ്മുടെ ഇന്ത്യയില്‍ 1.2 ദശലക്ഷം ജനങ്ങള്‍ ഉള്ളതില്‍ 2.5 മില്യണ്‍ എച്ച്.ഐ.വി,43 മില്യണ്‍ എച്ച്.ബി.വി, 15 മില്യണ്‍ എച്ച്.സി.വി രോഗബാധിതരുണ്ട്.അതുകൊണ്ട് തന്നെ ഒരു വ്യക്തിയില്‍ നിന്നും സ്വീകരിക്കുന്ന രക്തം എത്രമാത്രം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താന്‍ നിലവിലെ സംവീധാനമായ എലെസ ടെസ്റ്റ്‌നു പുറമേ നാറ്റ് ടെക്നോളജി കൂടി ഉള്‍പ്പെടുത്തേണ്ടതാണ്.
നാറ്റ് ടെക്നോളജി
സുരക്ഷിതമായ രക്തം കണ്ടെത്താന്‍ ഉപയോഗിക്കാവുന്ന ഏറ്റവും നൂതനമായ സാങ്കേതികവിദ്യയാണ് നാറ്റ് ടെക്നോളജി. നിലവിലെ സംവിധാനമായ എലെസ ടെസ്റ്റില്‍ അനുബാതയുള്ള രക്തം കണ്ടെത്താന്‍ ഉപയോകിക്കുന്നത് ആന്‍റിജെന്‍ -ആന്റിബോഡി റിയാക്ഷന്‍ ആണ് .ഒരു വ്യക്തിയുടെ ശരീരത്തില്‍ രോഗാണു കഴറിയാല്‍ അത് ആന്റിജെന്‍ ആന്റിബോഡി റിയാക്ഷന്‍ ഉണ്ടാകാന്‍ കാലതാമസമെടുക്കും തന്മൂലം ഇവ കണ്ടുപിടിക്കാനും കാലതമാസമുണ്ടാകുന്നു അതുകൊണ്ടുതന്നെ എലെസ ടെസ്റ്റില്‍ വിന്‍ഡോ പിരിയടില്‍ ഉള്ള രക്തത്തില്‍ നിന്നും പോസിറ്റീവ് ആയ റിസള്‍ട്ട് ലഭിക്കില്ല.
എന്നാല്‍ ന്യൂക്ളിക്ക് ആസിഡ് ആംപ്ലിഫിക്കേഷന്‍ ടെസ്റ്റ് ടെക്നോളജിയില്‍ ജനിതക ഘടകമാണ്(DNA/RNA) അടിസ്ഥാനമാക്കുന്നത്. അതുകൊണ്ട് തന്നെ ശരീരത്തിലെ വളരെ കുറഞ്ഞ അളവിലുള്ള രോഗാണുക്കളെ പോലും വളരെ പെട്ടെന്ന് കണ്ടെത്താന്‍ സാധിക്കുന്നു. ഇതിനായി പോളിമറൈസ് ചെയിന്‍ റിയാക്ഷന്‍ അഥവാ പി.സി.ആര്‍ സംവീധാനമാണ് ഉപയോഗിക്കുന്നത്. ഇതുവഴി ജനിതക ഘടകമായ DNA/RNA യുടെ കോടിക്കണക്കിനു പതിപ്പുകള്‍ ഉണ്ടാക്കി അതിലെ ജനിതക മാറ്റങ്ങള്‍ വളരെ സൂക്ഷ്മമായി പരിശോധിക്കുന്നത് മൂലം വൈറസുകളെ വളരെ പെട്ടെന്ന് തന്നെ കണ്ടെത്താന്‍ സാധിക്കുന്നു.
നാറ്റ് ടെക്നോളജിയുടെ ഗുണങ്ങള്‍
വിന്‍ഡോ പിരീഡില്‍ രക്തത്തില്‍ എച്ച്.ഐ.വി അണുബാധയുണ്ടെങ്കില്‍ അത് എലെസ ടെസ്റ്റില്‍ നെഗറ്റീവായേ പ്രകടമാകൂ.തന്മൂലം ഈ രക്തം സ്വീകരിക്കുന്ന വ്യക്തി രോഗബാധിതനാകുന്നു. എന്നാല്‍ നാറ്റ് ടെസ്റ്റിലൂടെ എച്ച്.ഐ.വി അണുബാധ രക്തത്തില്‍ പ്രവേശിച്ച് ഏകദേശം അഞ്ചു മുതല്‍ ആറു ദിവസത്തിനകം തന്നെ കണ്ടെത്താന്‍ സാധിക്കുന്നു.
എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ്-ബി, ഹെപ്പറ്റൈറ്റിസ് –സി മുതലായ മാരക രോഗങ്ങളുടെ വിന്‍ഡോ പീരീഡ് കുറയ്കാനും തന്മുലം വളരെ പെട്ടെന്ന് തന്നെ രോഗാണുക്കളെ കണ്ടുപിടിക്കാന്‍ സാധിക്കുന്നു അതുകൊണ്ടുതന്നെ സുരക്ഷിതമായ രക്തം ഉറപ്പുവരുത്താനും രക്തം സ്വീകരിക്കുന്നതുവഴിയുള്ള മാരക രോഗങ്ങളെ ചെറുക്കാനും സാധിക്കുന്നു.
എച്ച്.ഐ.വി യുടെ വിന്‍ഡോ പീരീഡ് 10-15 ദിവസം വരെയും ചില സന്ദര്‍ഭങ്ങളില്‍ 5-6 ദിവസമായും കുറയ്ക്കാന്‍ സാധിക്കുന്നു, ഹെപ്പറ്റൈറ്റിസ്-ബിയുടെ വിന്‍ഡോ പീരീഡ് 17-20 ദിവസമായും ഹെപ്പറ്റൈറ്റിസ്-സിയുടെ വിന്‍ഡോ പീരീഡ് 41-60 ദിവസമായും കുറയ്ക്കുന്നു.
എയിഡ്സ് രോഗബാധിതയായ ഒരു അമ്മക്ക് തന്റെ കുഞ്ഞിനു എച്ച്.ഐ.വി ബാധിച്ചിട്ടുണ്ടോയെന്നു നാറ്റ് ടെസ്റ്റിലൂടെ അറിയാന്‍ സാധിക്കുന്നു.ഇതിനെല്ലാം പുറമേ വൈറസുകള്‍ ബാധിച്ചിട്ടുള്ള രോഗിയുടെ രോഗത്തിന്റെ തീവ്രത മനസിലാക്കി ഡോക്ടര്‍ക്ക് രോഗിയെ ചികിത്സിക്കാന്‍ സാധിക്കും.
രക്തദാതാവിന് ലഭിക്കുന്ന ഗുണങ്ങള്‍
എച്ച്.ഐ.വി വൈറസ്‌നു പുറമേ ഗുരുതരമായ ഹെപ്പറ്റൈറ്റിസ്-ബി, സി,ടി ബി,ശ്വാസനാള രോഗങ്ങള്‍,കാന്‍സര്‍കോശങ്ങള്‍ എന്നിവയും പ്രാഥമിക ഘട്ടത്തില്‍ തന്നെ കണ്ടെത്താന്‍ നാറ്റ് പരിശോധനയിലൂടെ സാധ്യമാകും. അതുകൊണ്ട് തന്നെ രോഗം ശരീരത്തെ കാര്‍ന്നു തിന്നുന്നതിനു മുമ്പ് തന്നെ രോഗത്തെ പറിച്ചെറിയാന്‍ സാധിക്കുന്നു.
സ്വീകര്‍ത്താവിന് ലഭിക്കുന്ന ഗുണങ്ങള്‍
ഒരു യൂണിറ്റ് രക്തം പരിശോധിക്കുന്നതിലൂടെ മൂന്ന് സ്വീകര്‍ത്താവിന് സുരക്ഷിതമായ രക്തം ലഭിക്കുന്നു അതായത് ബ്ലഡ് പ്രോടക്ട്സ് ആയ പ്ലാസ്മ,പ്ലേറ്റ്ലെറ്റ്,ചുവന്ന രക്താണുക്കള്‍ എന്നിവ മൊത്തമായ രക്തത്തില്‍ നിന്നും വേര്‍തിരിച്ച് സ്വീകര്‍ത്താവിന്റെ ആവശ്യാനുസരണം നല്‍കുകയാണ് ചെയ്യുന്നത് അപ്പോള്‍ ഒരു യൂണിറ്റ് രക്തം മൂന്നു വ്യക്തികള്‍ക്ക് ഉപയോഗിക്കുന്നു അത്തരത്തില്‍ ഉപയോഗിക്കുന്ന രക്തം സുരക്ഷിതമല്ലെങ്കില്‍ അത് മൂന്നു പേരെ ബാധിക്കുന്നു.നാറ്റ് ടെക്നോളജി ഉപയോഗിക്കുന്നതുമൂലം സുരക്ഷിതമായ രക്തം വളരെ പെട്ടെന്ന് തന്നെ കണ്ടെത്തുന്നു തന്മൂലം സുരക്ഷിതമായ രക്തം സ്വീകര്‍ത്താവിന് ലഭ്യമാകുന്നു.
കേരളത്തില്‍ നാറ്റിന്റെ ഉപയോഗം
വികസിത രാജ്യങ്ങളിലും ഇന്ത്യയില്‍ ഗുജറാത്ത്,ഡല്‍ഹി എന്നി സംസ്ഥാനങ്ങളിലും നാറ്റ് നിയമം മൂലം നിര്‍ബന്ധമാക്കിയിട്ടുണ്ട്. കേരളത്തില്‍ ഐ.എം.എ. യുടെ എറണാകുളത്തെ വോളന്ററി ടോനോര്‍ ബ്ലഡ്‌ബാങ്കില്‍ മാത്രമാണ് നാറ്റ് പരിശോധന നിലവില്‍ ഉള്ളത്. ഇതിന്‍റെ പ്രധാന കാരണം നാറ്റ് പരിശോധന ഉപകരണത്തിന്‍റെ വിലതന്നെയാകാം. ഏകദേശം മൂന്ന് കോടി മുതല്‍ നാല് കോടി വരെയാണ് ഇതിന്‍റെ വില, അതുകൊണ്ട് തന്നെ എല്ലാ ബ്ലഡ് ബാങ്കിലും ഇത് സ്ഥാപിക്കുക എന്നത് പ്രാവര്‍ത്തികമാക്കാന്‍ കുറച്ചു ബുദ്ധിമുട്ടാണ് . എന്നാല്‍ ഇതിനു ഒരു പരിഹാരം എന്നോണം എല്ലാ ജില്ലയിലും കേന്ദ്രിക്രതമായി ഒരു നാറ്റ് സെന്റര്‍ സ്ഥാപിച്ച് ആശുപത്രികളിലെ ബ്ലഡ് ബാങ്കില്‍ ശേഘരിക്കുന രക്തം ആദ്യം നിലവിലെ സംവിധാനമായ എലെസ ടെസ്റ്റ്നു വിധയമാക്കിയത്തിനു ശേഷം പോസിറ്റീവ് റിസള്‍ട്ട്(അണുബാധയുള്ള രക്തം) ലഭിച്ച രക്തം മാറ്റിയതിനു ശേഷം എലെസ ടെസ്റ്റില്‍ നെഗറ്റീവ് റിസള്‍ട്ട്(രോഗാണു കണ്ടെത്താന്‍ സാധിക്കാത്ത രക്തം)ലഭിച്ച രക്തത്തിന്റെ സാമ്പിള്‍ നാറ്റ് സെന്‍ററില്‍ എത്തിച്ചു നാറ്റ് ടെക്നോളജി ഉപയോഗിച്ച് പരിശോധിച്ച് സുരക്ഷിത്വതം ഉറപ്പുവരുത്താന്‍ സാധിക്കും.
സുരക്ഷിതമായ രക്തം ഉറപ്പുവരുത്തുക എന്നത് ഏതൊരു പൗരന്‍റെയും അവകാശമാണ് . പഴമക്കാര്‍ പറയുന്നതു വളരെ ശരിയാണ് മനസുണ്ടെങ്കിലേ മാര്‍ഗ്ഗവുമുള്ളൂ.
Compiler:- ബേസില്‍ വെങ്ങോല ©
(founder: Keralabloodnet.org)
Email : basil@keralabloodnet.in
Thursday, December 26, 2013
ജീവിതത്തിന്‍റെ വ്യത്യസ്ത തലങ്ങള്‍
അമ്മ ഒബ്സർവ്വേഷനിലാണു.... ഞാൻ അൽപം ദൂരേക്ക് മാറി നിന്നു....
ഏതോ രോഗിക്ക് രക്തം കൊടുത്ത് പുറത്തിറങ്ങി അയാൾ ബന്ധുവിനോട് പറയുന്നു....
"സർ... ഇരുന്നുർ രൂപ വേണം....
"ഇരുന്നുറോ..?? പറ്റില്ല..... നുറു വേണമെങ്കിൽ തരാം..
"പറ്റില്ല സാർ... ഇരുന്നുർ വേണം....
രക്തത്തിനു വില പേശുന്ന അയാളോട് എനിക്ക് വെറുപ്പ് തോന്നി.... കള്ളുകുടിക്കാനാവാം.... ഇതിനു മുൻപും ഞാൻ ഇതുപോലെയുള്ള മനുഷ്യരെ ധാരാളം കണ്ടിട്ടുണ്ട്.. നിസഹായതയ്ക്ക് മുന്നിൽ നിന്ന് ചോരയ്ക്ക് വില പറയും....
ബന്ധു വാശി അവസാനിപ്പിച്ച് ഇരുന്നുറു രൂപ അയാളുടെ കയ്യിൽ വെച്ച് കൊടുത്തു..... സന്തോഷപൂർവ്വം അയാൾ എന്നെയും നോക്കി ചിരിച്ചു .. എനിക്ക് ചിരിക്കാൻ കഴിഞ്ഞില്ല.. മാത്രമല്ല.... അപരിചിതനായ അയാളോട് എനിക്ക് അതിനോടകം വെറുപ്പും തോന്നിയിരുന്നു...
അയാൾ മുന്നിലേക്ക് നടന്ന് ചെന്ന് കസേരയിൽ ഇരിക്കുന്ന മൂന്ന് കുട്ടികളെ കയ്യാട്ടി വിളിച്ചു.....
"വാ മക്കളെ......
"അച്ഛാഛീ... എന്ന് വിളിച്ച് കുഞ്ഞുങ്ങൾ ഓടി ചെന്നു...
"വാ... എന്തേലും വാങ്ങിച്ച് തരാട്ടാ....
ദൂരെ വെളിച്ചം കാണുന്ന തട്ടുകട..... അയാൾ കുഞ്ഞുങ്ങളെയും കൂട്ടി നടന്ന് തുടങ്ങുമ്പോ എന്റെ നേരേ തിരിഞ്ഞു പറഞ്ഞു...
"വേറെ വഴിയില്ല... ഇതുങ്ങളുടെ അമ്മ വേറെ ഒരുത്തന്റെ കൂടെ പോയി സാറെ......
ഒരാഴ്ചയായിട്ടാണേൽ മഴയായ്തോണ്ട് പണിയുമില്ല... നമ്മുടെ കാര്യം പോട്ടേ... കുഞ്ഞുങ്ങളല്ലേ... അവർക്ക് വിശക്കൂലേ..... കക്കാൻ പോകാൻ പറ്റുമോ സാറേ......"
അയാൾ നടന്ന് അകലുമ്പോൾ മഴ ചാറി തുടങ്ങി....
നമ്മൾ അറിയാതെ പോകുന്ന... നമ്മുടെ കാഴ്ചകൾക്കും അപ്പുറം എത്ര ജീവിതങ്ങൾ...
ശരി എല്ലായ്പ്പോഴും ശരിയുമല്ല....
തെറ്റ് എല്ലാകാലവും തെറ്റായിരിക്കുകയുമില്ല....!!
FEATURED NEWS
-
ന്യൂക്ളിക്ക് ആസിഡ് ആംപ്ലിഫിക്കേഷന്‍ ടെസ്റ്റ് അഥവാ നാറ്റ്, ഒരു വ്യക്തിയില്‍ നിന്നും സ്വീകരിക്കുന്ന രക്തം അണുബാധ ഏല്‍ക്കാത്തതും സുരക്ഷ...
-
കഴിഞ്ഞ രാത്രിയിൽ ഒരു സുഹൃത്തിന്റെ ഫോൺ വിളിയിൽ നിന്ന് കേട്ടത് അവന്റെ അമ്മയ്ക്ക് സുഖമില്ലെന്നും പെട്ടന്ന് ആശുപത്രിയിലേക്ക് ചെല്ലണമെന്നുമ...
-
2016ന്റെ തുടക്കത്തിലാണ് വാട്ട്‌സാപ്പ് എന്‍ഡ് ടൂ എന്‍ഡ് എന്‍ക്രിപ്ഷന്‍ കൊണ്ടു വന്നത്. എന്നിരുന്നാലും ഇപ്പോഴത്തെ പുതിയ റിപ്പോര്‍ട്ടുകള്‍ ...
-
ഇനിമുതല്‍ നിങ്ങള്‍ക്ക് വാട്ട്സാപ്പില്‍ യുട്യൂബ് വീഡിയോകള്‍ കാണാന്‍ സാധിക്കും. നിങ്ങളുടെ സുഹൃത്തുക്കള്‍ ഷെയര്‍ ചെയ്യുന്ന യുട്യൂബ് ലിങ്ക് ക്...
-
നിങ്ങളുടെ ഫേസ്ബുക്ക് ഫോട്ടോ മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? അങ്ങനെ ഉണ്ടെങ്കില്‍ ഈ ഫീച്ചറിലൂടെ ഫേസ്ബുക്ക് തന്നെ നിങ്ങളെ അറിയിക്കും. നിങ്...
-
Hi, My journey starts here ! When i was in 11th standard; my father was suffering from prolonged fever and as the condition was ...
-
ഗൂഗിള്‍ അവതരിപ്പിച്ച ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പാണ് ആന്‍ഡ്രോയിഡ് 8.0 ഓറിയോ. നിരവധി പുതിയ ഫീച്ചറുകളാണ് ആന്‍ഡ്രോയിഡ് ഓറിയോയി...