Saturday, June 14, 2014

thumbnail

ബ്ലഡ്‌ സെക്യൂരിറ്റി

ന്യൂക്ളിക്ക് ആസിഡ് ആംപ്ലിഫിക്കേഷന്‍ ടെസ്റ്റ്‌ അഥവാ നാറ്റ്, ഒരു വ്യക്തിയില്‍ നിന്നും സ്വീകരിക്കുന്ന രക്തം അണുബാധ ഏല്‍ക്കാത്തതും സുരക്ഷിതവുമാണെന്ന് ഉറപ്പുവരുത്താന്‍ ഉപയോഗിക്കാവുന്നതും ഇന്ന് നിലവില്‍ ഉള്ളതില്‍ വെച്ച് ഏറ്റവും നുതഞ്ഞവും സുരക്ഷിതവുമായ സാങ്കേതികവിദ്യയാണ് നാറ്റ്. എച്ച്.ഐ.വി,എച്ച്.സി.വി,എച്ച്.ബി.വി മുതലായ മാരക വൈറസുകള്‍ രക്തത്തിലൂടെ പകരുന്നത് ഒരു പരുതിവരെ ഒഴുവാക്കാന്‍ നാറ്റ് ടെസ്റ്റിലൂടെ സാധിക്കുന്നു.എച്ച്.ഐ.വി പ്രധാനമായും രണ്ടു രീതിയിലാണ് ഒരു വ്യക്തിയില്‍ നിന്നും മറ്റൊരു വ്യക്തിയിലേക്ക് പകരുന്നത് സുരക്ഷിതമല്ലാത്ത ലൈംഗീകബന്ധം മൂലവും,സുരക്ഷിതമല്ലാത്ത രക്തം സ്വീകരിക്കുന്നത് മൂലവും.സുരക്ഷിതമായ ലൈംഗീകബന്ധം എന്താണെന്നു സാധാരണ എല്ലാവര്‍ക്കും തന്നെ അറിയാം എന്നാല്‍ സുരക്ഷിതമായ രക്തം എന്താണെന്നു ഇപ്പോഴും ഒരു ചോദ്യചിന്നം തന്നെയാണ് അതിനാല്‍ തന്നെ സുരക്ഷിതമല്ലാത്ത രക്തത്തിന്‍റെ ഉപയോഗം കൂടിവരുന്നു അതുകൊണ്ട് രക്തബാങ്കുകളില്‍ സ്വീകരിക്കുന്ന രക്തം നിര്‍ബന്ധമായും ബ്ലഡ്‌ സ്ക്രീനിംഗ് നടത്തുകയും സുരക്ഷിതമായി സൂക്ഷിക്കുകയും വേണം. എന്നാല്‍ മാത്രമേ ഒരു പരിധി വരെയെങ്കിലും സുരക്ഷിതമായ രക്തം ലഭ്യമാക്കാന്‍ സാധിക്കുകയുള്ളൂ.

   മാനന്തവാടിയിലെ എട്ടുവയസുകാരി ബാലികയ്ക്ക് എച്ച്.ഐ.വി അണുബാധ ഉണ്ടാകാനിടയായത് സുരക്ഷിതമല്ലാത്ത രക്തം സ്വീകരിച്ചതുമൂലമാണ്. എച്ച്.ഐ.വി അണുബാധയുള്ള ഒരു വ്യക്തിയില്‍ നിന്നും "വിന്‍ഡോ പിരീഡില്‍" സ്വീകരിക്കുന്ന രക്തം നിലവിലെ സംവിധാനമായ എലെസ ടെസ്റ്റ്‌നു വിധേയമാക്കിയാല്‍ എച്ച്.ഐ.വി അനുബാധയുണ്ടോ എന്ന് കണ്ടുപിടിക്കാന്‍ സാധിക്കില്ല.

എച്ച്.ഐ.വി അണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചു ഏകദേശം രണ്ട് മുതല്‍ മൂന്ന് മാസം വരെ കഴിഞ്ഞാല്‍ മാത്രമേ അത് പ്രിതിരോധ ശേഷി മറികടന്നു രക്തത്തില്‍ പ്രകടമാകൂ. വിന്‍ഡോ പീരീഡ്‌ എന്നറിയപ്പെടുന്ന ഈ കാലയളവില്‍ എലെസ ടെസ്റ്റിലൂടെ രക്തം പരിശോധിച്ചാല്‍ എച്ച്.ഐ.വി അണുബാധ ഉണ്ടോ എന്ന് അറിയാന്‍ സാധിക്കില്ല.
ഈ കാലയളവില്‍ ഈ രക്തം മറ്റൊരു വ്യക്തി സ്വീകരിച്ചാല്‍ ആ വ്യക്തിയിലേക്ക് എച്ച്.ഐ.വി രോഗാണു പകരാന്‍ സാധ്യതയുണ്ട്.

നാറ്റിന്‍റെ ആവശ്യകത


എയിഡ്സ് , ഹെപ്പറ്റൈറ്റിസ്‌-ബി, ഹെപ്പറ്റൈറ്റിസ്‌-സി, മലേറിയ, റ്റി ബി മുതലായ രോഗബാധിതരും, രോഗം പിടിപെട്ടിട്ടുണ്ടെന്നു സംശയ്ക്കുന്നവരും രക്തം ദാനം ചെയ്യാന്‍ തയ്യാറാകുന്നത് വളരെ ഗുരുതരമായ ഒരു പ്രശ്നമാണ്.

“ഒരിക്കല്‍ ഞങ്ങളുടെ വെബ്‌സൈറ്റില്‍ ഒരു വ്യക്തി രക്തം ദാനം ചെയ്യാന്‍ താല്‍പ്പര്യമുണ്ടെന്ന് അറിയിച്ചുകൊണ്ട് രക്തദാനതിനായി ആയി രജിസ്റ്റര്‍ ചെയ്തു,പിന്നീട് അദേഹത്തിന്‍റെ ഗ്രൂപ്പില്‍പെട്ട രക്തം ആവശ്യമായി വന്നപ്പോള്‍ ഞങ്ങള്‍ എല്ലാവരെയും വിളിക്കുന്ന കൂട്ടത്തില്‍ ആ വ്യക്തിയെയും വിളിച്ചു എന്നാല്‍ അദ്ദേഹം പറഞ്ഞു ഇപ്പോള്‍ സാധിക്കില്ല അടുത്ത പ്രാവശ്യം ഞാന്‍ രക്തം നല്‍കാമെന്ന്  പക്ഷെ പിന്നീടുള്ള ഓരോ വിളിയിലും അദ്ദേഹം ഇതുതന്നെ ആവര്‍ത്തിച്ചു,അവസാനം ആ വ്യക്തി തുറന്നു പറഞ്ഞു തനിക്ക് രക്തം ദാനം ചെയ്യാന്‍ കഴിയില്ല താന്‍ ഒരു എയിഡ്സ് രോഗിയാണെന്നു.ഞങ്ങള്‍ ആ വ്യക്തിയോട് കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കി  അദ്ദേഹം പറഞ്ഞു ആദ്യം താന്‍ രക്തം ദാനം ചെയ്യാനുള്ള ആഗ്രഹം കൊണ്ട് രജിസ്റ്റര്‍ ചെയ്തതാണ്. അതിനുശേഷം എനിക്ക് കവുന്സല്ലിംഗ് ലഭിച്ചതുകൊണ്ടാണ് രക്തം ദാനം ചെയ്യാനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറിയതും ഇപ്പോള്‍ ഞാന്‍ ഇതുമായി ബന്ധപ്പെട്ടു ഒരു സംഘടനയുടെ ഭാരവാഹി ആയി പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.”

“മറ്റൊരു ഗുരുതരമായ പ്രശ്നം കണ്ടുവരുന്നത്  നിയമങ്ങള്‍ മറികടന്നു ചിലയിടങ്ങളില്‍ രക്തബാങ്ക് ഇല്ലാത്ത ആശുപത്രികളില്‍ രക്തധാതക്കളില്‍ നിന്നും രക്തം എടുക്കുന്നതാണ്. ഇത്തരത്തില്‍ എടുക്കുന്ന രക്തം ശക്തമായ ബ്ലഡ്‌ സ്ക്രീനിംഗ് നു വിധേയമാക്കുന്നുണ്ടോ എന്നുപോലും നമുക്ക്‌ ഉറപ്പ് പറയാന്‍ സാധിക്കില്ല. തന്മൂലം സുരക്ഷിതമല്ലാത്ത രക്തം രോഗിക്ക്  സ്വീകരിക്കേണ്ടി വരുന്നു”

ഇത്  ഞങ്ങള്‍ക്ക് നേരിട്ടറിയാന്‍ സാധിച്ച കാര്യങ്ങള്‍ മാത്രമാണ് ഇതിനു പുറമേ ഇത്തരത്തില്‍ ഏത്ത്രയോ കാര്യങ്ങള്‍ നടക്കുന്നുണ്ടാകുമെന്നു ഊഹിക്കാവുന്നതേ ഒള്ളു.

ഇന്ത്യന്‍ മള്‍ട്ടി സെന്‍റര്‍ പഠനറിപ്പോര്‍ട്ട്‌  പ്രകാരം ഓരോ 1528 യൂണിറ്റ്സില്‍ നിന്നും നാറ്റ് ടെക്നോളജി ഉപയോഗിച്ച് അണുബാധ ഏറ്റ ഒരു യുണിറ്റ്‌ രക്തം കണ്ടെത്താന്‍ സാധിക്കും, ഡല്‍ഹി അപ്പോളോ ആശുപത്രിയുടെ കണക്ക് പ്രകാരം അവിടെ ഒരുവര്‍ഷം 2700 രക്ത സാമ്പിളില്‍ നിന്നും ഒരു യുണിറ്റ്‌  സുരക്ഷിതമല്ലാത്ത രക്തം കണ്ടെത്താന്‍ സാധിക്കുന്നു. ഈ രണ്ടു റിപ്പോര്‍ട്ട്‌കളുടെയും പശ്ചത്താലത്തില്‍ നോക്കുമ്പോള്‍ ഇന്ത്യയില്‍ ഏകദേശം 2400 യൂണിറ്റ്സ് രക്തത്തില്‍ 1 യൂനിറ്റ്‌ രക്തം സുരക്ഷിതമല്ലത്തതാണ്. ജനസംഖ്യയില്‍ ലോകത്തിലെ രണ്ടാമത്തെ രാജ്യമായ നമ്മുടെ ഇന്ത്യയില്‍ 1.2 ദശലക്ഷം ജനങ്ങള്‍ ഉള്ളതില്‍  2.5 മില്യണ്‍ എച്ച്.ഐ.വി,43 മില്യണ്‍ എച്ച്.ബി.വി, 15 മില്യണ്‍ എച്ച്.സി.വി രോഗബാധിതരുണ്ട്.അതുകൊണ്ട് തന്നെ ഒരു വ്യക്തിയില്‍ നിന്നും സ്വീകരിക്കുന്ന രക്തം എത്രമാത്രം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താന്‍ നിലവിലെ സംവീധാനമായ എലെസ ടെസ്റ്റ്‌നു പുറമേ നാറ്റ് ടെക്നോളജി കൂടി ഉള്‍പ്പെടുത്തേണ്ടതാണ്.

നാറ്റ് ടെക്നോളജി


സുരക്ഷിതമായ രക്തം കണ്ടെത്താന്‍ ഉപയോഗിക്കാവുന്ന ഏറ്റവും നൂതനമായ സാങ്കേതികവിദ്യയാണ് നാറ്റ് ടെക്നോളജി. നിലവിലെ സംവിധാനമായ എലെസ ടെസ്റ്റില്‍  അനുബാതയുള്ള രക്തം കണ്ടെത്താന്‍ ഉപയോകിക്കുന്നത് ആന്‍റിജെന്‍ -ആന്‍റിബോഡി റിയാക്ഷന്‍ ആണ് .ഒരു വ്യക്തിയുടെ ശരീരത്തില്‍ രോഗാണു കഴറിയാല്‍ അത്  ആന്റിജെന്‍ ആന്റിബോഡി റിയാക്ഷന്‍ ഉണ്ടാകാന്‍ കാലതാമസമെടുക്കും തന്മൂലം ഇവ കണ്ടുപിടിക്കാനും കാലതമാസമുണ്ടാകുന്നു അതുകൊണ്ടുതന്നെ എലെസ ടെസ്റ്റില്‍  വിന്‍ഡോ പിരിയടില്‍ ഉള്ള രക്തത്തില്‍ നിന്നും പോസിറ്റീവ് ആയ റിസള്‍ട്ട്‌ ലഭിക്കില്ല.

  എന്നാല്‍ ന്യൂക്ളിക്ക് ആസിഡ് ആംപ്ലിഫിക്കേഷന്‍ ടെസ്റ്റ്‌ ടെക്നോളജിയില്‍ ജനിതക ഘടകമാണ്(DNA/RNA) അടിസ്ഥാനമാക്കുന്നത്. അതുകൊണ്ട് തന്നെ ശരീരത്തിലെ വളരെ കുറഞ്ഞ അളവിലുള്ള രോഗാണുക്കളെ പോലും വളരെ പെട്ടെന്ന് കണ്ടെത്താന്‍ സാധിക്കുന്നു. ഇതിനായി പോളിമറൈസ്‌ ചെയിന്‍ റിയാക്ഷന്‍ അഥവാ പി.സി.ആര്‍ സംവീധാനമാണ് ഉപയോഗിക്കുന്നത്. ഇതുവഴി  ജനിതക ഘടകമായ DNA/RNA യുടെ കോടിക്കണക്കിനു പതിപ്പുകള്‍ ഉണ്ടാക്കി അതിലെ ജനിതക മാറ്റങ്ങള്‍ വളരെ സൂക്ഷ്മമായി പരിശോധിക്കുന്നത് മൂലം വൈറസുകളെ വളരെ പെട്ടെന്ന് തന്നെ കണ്ടെത്താന്‍ സാധിക്കുന്നു.

നാറ്റ് ടെക്നോളജിയുടെ ഗുണങ്ങള്‍


വിന്‍ഡോ പിരീഡില്‍ രക്തത്തില്‍ എച്ച്.ഐ.വി അണുബാധയുണ്ടെങ്കില്‍ അത് എലെസ ടെസ്റ്റില്‍ നെഗറ്റീവായേ പ്രകടമാകൂ.തന്മൂലം ഈ രക്തം സ്വീകരിക്കുന്ന വ്യക്തി രോഗബാധിതനാകുന്നു. എന്നാല്‍ നാറ്റ് ടെസ്റ്റിലൂടെ എച്ച്.ഐ.വി അണുബാധ രക്തത്തില്‍ പ്രവേശിച്ച് ഏകദേശം അഞ്ചു മുതല്‍ ആറു ദിവസത്തിനകം തന്നെ കണ്ടെത്താന്‍ സാധിക്കുന്നു.

എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ്-ബി, ഹെപ്പറ്റൈറ്റിസ് –സി മുതലായ മാരക രോഗങ്ങളുടെ വിന്‍ഡോ പീരീഡ്‌  കുറയ്കാനും തന്മുലം വളരെ പെട്ടെന്ന് തന്നെ രോഗാണുക്കളെ കണ്ടുപിടിക്കാന്‍ സാധിക്കുന്നു അതുകൊണ്ടുതന്നെ സുരക്ഷിതമായ രക്തം ഉറപ്പുവരുത്താനും രക്തം സ്വീകരിക്കുന്നതുവഴിയുള്ള മാരക രോഗങ്ങളെ ചെറുക്കാനും സാധിക്കുന്നു.
എച്ച്.ഐ.വി യുടെ വിന്‍ഡോ പീരീഡ്‌  10-15 ദിവസം വരെയും ചില സന്ദര്‍ഭങ്ങളില്‍ 5-6 ദിവസമായും കുറയ്ക്കാന്‍ സാധിക്കുന്നു, ഹെപ്പറ്റൈറ്റിസ്-ബിയുടെ വിന്‍ഡോ പീരീഡ്‌ 17-20 ദിവസമായും ഹെപ്പറ്റൈറ്റിസ്-സിയുടെ വിന്‍ഡോ പീരീഡ്‌ 41-60 ദിവസമായും കുറയ്ക്കുന്നു.

      എയിഡ്സ് രോഗബാധിതയായ ഒരു അമ്മക്ക് തന്റെ കുഞ്ഞിനു എച്ച്.ഐ.വി ബാധിച്ചിട്ടുണ്ടോയെന്നു നാറ്റ് ടെസ്റ്റിലൂടെ അറിയാന്‍ സാധിക്കുന്നു.ഇതിനെല്ലാം പുറമേ വൈറസുകള്‍ ബാധിച്ചിട്ടുള്ള രോഗിയുടെ രോഗത്തിന്റെ തീവ്രത മനസിലാക്കി ഡോക്ടര്‍ക്ക്‌ രോഗിയെ ചികിത്സിക്കാന്‍ സാധിക്കും.

രക്തദാതാവിന് ലഭിക്കുന്ന ഗുണങ്ങള്‍


എച്ച്.ഐ.വി വൈറസ്‌നു പുറമേ ഗുരുതരമായ ഹെപ്പറ്റൈറ്റിസ്-ബി, സി,ടി ബി,ശ്വാസനാള രോഗങ്ങള്‍,കാന്‍സര്‍കോശങ്ങള്‍  എന്നിവയും പ്രാഥമിക ഘട്ടത്തില്‍ തന്നെ കണ്ടെത്താന്‍ നാറ്റ് പരിശോധനയിലൂടെ സാധ്യമാകും. അതുകൊണ്ട് തന്നെ രോഗം ശരീരത്തെ കാര്‍ന്നു തിന്നുന്നതിനു മുമ്പ് തന്നെ രോഗത്തെ പറിച്ചെറിയാന്‍ സാധിക്കുന്നു.

സ്വീകര്‍ത്താവിന് ലഭിക്കുന്ന ഗുണങ്ങള്‍


ഒരു യൂണിറ്റ് രക്തം പരിശോധിക്കുന്നതിലൂടെ മൂന്ന് സ്വീകര്‍ത്താവിന് സുരക്ഷിതമായ രക്തം ലഭിക്കുന്നു അതായത് ബ്ലഡ്‌ പ്രോടക്ട്സ് ആയ പ്ലാസ്മ,പ്ലേറ്റ്ലെറ്റ്‌,ചുവന്ന രക്താണുക്കള്‍ എന്നിവ മൊത്തമായ രക്തത്തില്‍ നിന്നും വേര്‍തിരിച്ച് സ്വീകര്‍ത്താവിന്റെ ആവശ്യാനുസരണം നല്‍കുകയാണ് ചെയ്യുന്നത് അപ്പോള്‍ ഒരു യൂണിറ്റ് രക്തം മൂന്നു വ്യക്തികള്‍ക്ക് ഉപയോഗിക്കുന്നു അത്തരത്തില്‍ ഉപയോഗിക്കുന്ന രക്തം സുരക്ഷിതമല്ലെങ്കില്‍ അത് മൂന്നു പേരെ ബാധിക്കുന്നു.നാറ്റ് ടെക്നോളജി ഉപയോഗിക്കുന്നതുമൂലം സുരക്ഷിതമായ രക്തം വളരെ പെട്ടെന്ന് തന്നെ കണ്ടെത്തുന്നു തന്മൂലം സുരക്ഷിതമായ രക്തം സ്വീകര്‍ത്താവിന് ലഭ്യമാകുന്നു.

കേരളത്തില്‍ നാറ്റിന്റെ ഉപയോഗം


വികസിത രാജ്യങ്ങളിലും ഇന്ത്യയില്‍ ഗുജറാത്ത്‌,ഡല്‍ഹി എന്നി സംസ്ഥാനങ്ങളിലും നാറ്റ് നിയമം മൂലം നിര്‍ബന്ധമാക്കിയിട്ടുണ്ട്. കേരളത്തില്‍ ഐ.എം.എ. യുടെ എറണാകുളത്തെ വോളന്ററി ടോനോര്‍ ബ്ലഡ്‌ബാങ്കില്‍ മാത്രമാണ് നാറ്റ് പരിശോധന നിലവില്‍ ഉള്ളത്. ഇതിന്‍റെ പ്രധാന കാരണം നാറ്റ് പരിശോധന ഉപകരണത്തിന്‍റെ വിലതന്നെയാകാം. ഏകദേശം മൂന്ന് കോടി മുതല്‍ നാല് കോടി വരെയാണ് ഇതിന്‍റെ വില, അതുകൊണ്ട് തന്നെ എല്ലാ ബ്ലഡ്‌ ബാങ്കിലും ഇത് സ്ഥാപിക്കുക എന്നത് പ്രാവര്‍ത്തികമാക്കാന്‍ കുറച്ചു ബുദ്ധിമുട്ടാണ് . എന്നാല്‍ ഇതിനു ഒരു പരിഹാരം എന്നോണം എല്ലാ ജില്ലയിലും കേന്ദ്രിക്രതമായി ഒരു നാറ്റ് സെന്റര്‍ സ്ഥാപിച്ച്  ആശുപത്രികളിലെ ബ്ലഡ്‌ ബാങ്കില്‍ ശേഘരിക്കുന രക്തം ആദ്യം നിലവിലെ സംവിധാനമായ എലെസ ടെസ്റ്റ്നു വിധയമാക്കിയത്തിനു ശേഷം പോസിറ്റീവ് റിസള്‍ട്ട്‌(അണുബാധയുള്ള രക്തം) ലഭിച്ച രക്തം മാറ്റിയതിനു ശേഷം എലെസ ടെസ്റ്റില്‍ നെഗറ്റീവ് റിസള്‍ട്ട്‌(രോഗാണു കണ്ടെത്താന്‍ സാധിക്കാത്ത രക്തം)ലഭിച്ച രക്തത്തിന്റെ സാമ്പിള്‍ നാറ്റ് സെന്‍ററില്‍ എത്തിച്ചു നാറ്റ് ടെക്നോളജി ഉപയോഗിച്ച് പരിശോധിച്ച് സുരക്ഷിത്വതം ഉറപ്പുവരുത്താന്‍ സാധിക്കും.

സുരക്ഷിതമായ രക്തം ഉറപ്പുവരുത്തുക എന്നത് ഏതൊരു പൗരന്‍റെയും അവകാശമാണ് . പഴമക്കാര്‍ പറയുന്നതു വളരെ ശരിയാണ് മനസുണ്ടെങ്കിലേ മാര്‍ഗ്ഗവുമുള്ളൂ.

Compiler:- ബേസില്‍ വെങ്ങോല ©                                
(founder: Keralabloodnet.org)
Email : basil@keralabloodnet.in

Subscribe by Email

Follow Updates Articles from This Blog via Email

No Comments

FEATURED NEWS